'രായന്‍' ഒടിടിയിലേക്ക് ! റിലീസ് വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്

ശനി, 17 ഓഗസ്റ്റ് 2024 (08:24 IST)
ധനുഷിന്റെ രായന്‍ വന്‍ വിജയമായി മാറിക്കഴിഞ്ഞു.കേരളത്തിലെ തീയേറ്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.ആമസോണ്‍ പ്രൈം വീഡിയോസ് ആണ് ഒടിടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 23 രായന്‍ സ്ട്രീമിങ് ആരംഭിക്കും.തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ സിനിമ കാണാന്‍ ആകും. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ- ശബരി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍