'പാര്‍വതിയുടേതും വളരെ മികച്ച പ്രകടനം'; അവാര്‍ഡിന് പിന്നാലെ സഹതാരത്തെയും പ്രശംസിച്ച് ഉര്‍വശി

കെ ആര്‍ അനൂപ്

വെള്ളി, 16 ഓഗസ്റ്റ് 2024 (19:58 IST)
ഉള്ളൊഴുക്ക് എല്ലാ ചിത്രത്തിലെ പ്രകടനത്തിലൂടെ ഉര്‍വശിക്ക് ആറാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കാലം എത്ര മുന്നോട്ടു സഞ്ചരിച്ചാലും മലയാളത്തിലെ യഥാര്‍ത്ഥ സൂപ്പര്‍താരം താന്‍ തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി ഉര്‍വശി തെളിയിച്ചു.ഉള്ളൊഴുക്കില്‍ പാര്‍വതി തിരുവോത്തിന്റെ അമ്മായിയമ്മയായാണ് നടി വേഷമിട്ടത്.
 
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തനിക്ക് ലഭിച്ചപ്പോഴും സഹതാരങ്ങളെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു ഉര്‍വശി. 
 
പാര്‍വതി എതിര്‍വശത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും മികച്ചതായി അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് ഉര്‍വശി മികച്ച നടിയായി പ്രഖ്യാപനം വന്നപ്പോള്‍ പറഞ്ഞു.അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡ് നമ്മുടെ മുന്നില്‍ വരാറില്ല. ഡയറക്ടറാണ് ആദ്യത്തെ അവാര്‍ഡ് തരുന്നയാള്‍ അദ്ദേഹം ഓകെ പറയുന്നതാണ് അവാര്‍ഡെന്നും നടി കൂട്ടിച്ചേര്‍ത്തു.
 
 ആറാമത്തെ പുരസ്‌കാരമാണ് ഇതെന്നത് ഞാന്‍ എണ്ണിയിട്ടില്ല. പാര്‍വതിയുമായി മികച്ച അഭിനയം തന്നെയായിരുന്നു ഉള്ളൊഴുക്കില്‍ നടന്നത്. പാര്‍വതി എതിര്‍വശത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും നന്നായി അഭിനയിക്കാന്‍ പറ്റിയത്. പാര്‍വതിയുടേതും വളരെ മികച്ച പ്രകടനമായിരുന്നു. മത്സരിച്ച് അഭിനയിക്കുകയായിരുന്നു.
 
പടം റിലീസ് ചെയ്തതിന് പിന്നാലെ ഓരോരുത്തരും പ്രശംസിക്കുന്നത് ഓരോ അവാര്‍ഡായിട്ടാണ് താന്‍ സ്വീകരിക്കുന്നതെന്നും ഉര്‍വശി പറയുന്നു. തീര്‍ച്ചയായും സര്‍ക്കാര്‍ തലത്തില്‍ ആ പ്രശംസ അംഗീകാരമായി വന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു സ്‌കൂളില്‍ പ്രോഗസ് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നോക്കുന്ന മാര്‍ക്കുപോലെയാണ്തനിക്ക് അവാര്‍ഡെന്നും ഉര്‍വശി പറയുന്നു.
 ഉള്ളൊഴുക്കിനെ സംബന്ധിച്ചിത്തോളം ഞാന്‍ മാനസികമായും ശാരീരികമായും ഒരുപാട് വിഷമതകള്‍ നേരിട്ട സമയം കൂടിയായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍