'ബറോസ്' റിലീസ് മാറ്റി ! പുതിയ തീയതി പുറത്ത്

കെ ആര്‍ അനൂപ്

ശനി, 17 ഓഗസ്റ്റ് 2024 (19:33 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ റിലീസ് മാറ്റിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെ ഇക്കാര്യം അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച സിനിമയ്ക്ക് പുതിയ റിലീസ് തീയതിയായി.ബറോസ് ഓക്ടോബര്‍ 3ന് തീയറ്ററുകളില്‍ എത്തും.
 
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
2019 ഏപ്രില്‍ ആണ് സിനിമ പ്രഖ്യാപിച്ചത്. ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് നടന്നു. 170 ദിവസത്തോളം ചിത്രീകരണം ഉണ്ടായിരുന്നു. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
 
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ തുടങ്ങിയവരും ഈ 3 ഡി ചിത്രത്തിന്റെ ഭാഗമാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍