ഡോക്‌ടർ ദമ്പതികളെ കാറിനുള്ളിൽ വെടിവെച്ചു കൊന്നു, യുവതിയുടെ കൊലയ്‌ക്ക് പ്രതികാരം

ശനി, 29 മെയ് 2021 (14:06 IST)
രാജസ്ഥാനിൽ ഡോക്‌ടർമാരായ ദമ്പതികളെ പട്ടാപകൽ കാർ തടഞ്ഞുനിർത്തി വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച തിരക്കേറിയ റോഡില്‍ വൈകിട്ട് 4.45-നായിരുന്നു സംഭവം. ബൈക്കിൽ കാറിനെ മറികടന്നെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
 
ബൈക്ക് മുന്നിൽ കയറ്റി നിർത്തി അക്രമികൾ കാർ തടയുകയായിരുന്നു. പിനീട് ഇവർ കാറിനടുത്തെത്തി. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് വിന്‍ഡോ താഴ്ത്തിയപ്പോള്‍ അക്രമികളില്‍ ഒരാള്‍ തോക്കെടുത്ത് ഇരുവരെയും വെടിവെയ്‌ക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്‌തു.
 

Doctor couple shot dead by two unknown men at point-blank range in their car in #Bharatpur Distt of Rajasthan.pic.twitter.com/xlJqATBDC7

— Diwakar Sharma (@DiwakarSharmaa) May 28, 2021
അതേസമയം പ്രതികാരമാണ് കൊലയ്‌ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒരു യുവതിയുടെ കൊലപാതകക്കേസില്‍ ഡോക്‌ടർ ദമ്പതിമാർ ആരോപണ വിധേയരായിരുന്നു. ദമ്പതിമാരില്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നു സംശയിച്ചിരുന്ന യുവതി രണ്ടു വര്‍ഷം മുൻപാണു കൊല്ലപ്പെട്ടത്. ഡോക്‌ടറുടെ ര്യയും അമ്മയും കേസില്‍ കുറ്റാരോപിതരാണ്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനാണ് വെടിവച്ചതെന്നു പിന്നീട് സ്ഥിരീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍