യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

എ കെ ജെ അയ്യര്‍

വെള്ളി, 28 മെയ് 2021 (21:12 IST)
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് അരയതുരുത്തി സ്വദേശി അജിത് ആണ് മരിച്ചത്. ഇവിടത്തെ തെങ്ങുവിലയില്‍ തോടിന്റെ കരയിലാണ് അജിത്തിന്റെ മൃതദേഹം കാണപ്പെട്ടത്.
 
ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കൊലപാതകമാണെന്ന് പോലീസ് കരുതുന്നു. പ്രതികളെ കുറിച്ച് സൂചനയുള്ളതായും ചിറയിന്‍കീഴ് പോലീസ് വെളിപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍