ലോക്ഡൗണ്‍ ലംഘിച്ച് ചത്ത കുതിരക്ക് ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയത് ആയിരക്കണക്കിനു പേര്‍. ബംഗളൂരു മസ്ത്മരടി ഗ്രാമത്തിലെ കാട സിദ്ധേശ്വര മഠത്തിലെ കുതിരയാണ് വെള്ളിയാഴ്ച ചത്തത്. ശനിയാഴ്ചയായിരുന്നു സംസ്‌കാരം നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഗ്രാമം രണ്ടാഴ്ചത്തേക്ക് അടപ്പിച്ചു. ഇതോടെ ഗ്രാമത്തിനകത്തേക്കോ പുറത്തേക്കോ ആര്‍ക്കും പ്രവേശനം ഇല്ലാതായി.