രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (14:53 IST)
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 31 വരെ നീട്ടി. രാജ്യത്ത് രോഗവ്യാപനം കുറവുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടിയത്.
 
കൊവിഡ് ഒന്നാം തരംഗത്തെ തുടർന്നാണ് ആദ്യമായി രാജ്യാന്തരവിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് ഈ വിലക്ക് നീട്ടുകയായിരുന്നു. എന്നാൽ പ്രത്യൃക വിമാന സർവീസുകൾക്കും കാർഗോ സേവനത്തിനും തടസ്സം ഉണ്ടാവില്ലെന്ന് ഡിജി‌സിഎ അറിയിച്ചു.
 
നിലവിൽ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് രാജ്യം പ്രത്യേക വിമാനസർവീസുകൾ നടത്തുന്നുണ്ട്. അമേരിക്ക,ബ്രിട്ടൺ തുടങ്ങി 27 രാജ്യങ്ങളുമായി സഹകരിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. കഴിഞ്ഞവർഷം മാർച്ച് 23 മുതലാണ് രാജ്യാന്തര വിമാനസർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article