സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 10 ലക്ഷം ഡോസിന് മുകളില്‍ വാക്‌സിനെടുത്തത് ആറു ജില്ലകള്‍

ശ്രീനു എസ്

ബുധന്‍, 30 ജൂണ്‍ 2021 (09:49 IST)
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 10 ലക്ഷം ഡോസിന് മുകളില്‍ വാക്‌സിനെടുത്ത ആറു ജില്ലകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവയാണവ.
 
അതേസമയം സംസ്ഥാനത്ത് ഇതുവരെ 1,30,38,940 ഡോസ് വാക്‌സിനാണ് ലഭിച്ചത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,04,95,740 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 12,00,660 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,16,96,400 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍