പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നോട്ട് നിരോധനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് മോദിക്കെതിരെ മമത ആഞ്ഞടിച്ച്.
എകാധിപത്യഭരണം ഇവിടെ നടപ്പാക്കാനാവില്ല. നോട്ട് അസാധുവാക്കിയ തീരുമാനം ഉടൻ തന്നെ പിൻവലിക്കുകയാണ് വേണ്ടതെന്നും മമത ബാനർജി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി സര്‍ക്കാരിനെതിരെ രോക്ഷം ആളിക്കത്തുകയാണ്. കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. അതേസമയം, നോട്ട് പ്രതിസന്ധിയെക്കുറിച്ചു സർക്കാർ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിക്കുകയും ചെയ്‌തു. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.