കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ അവധി ആഘോഷിക്കുന്ന തിരക്കിലാണ് സ്കൂൾ കുട്ടികൾ. എന്നാൽ, ആഘോഷം മരണത്തിലേക്കായിരിക്കുമെന്ന് ആ കുരുന്നുകൾ അറിഞ്ഞിരുന്നില്ല. കാസർഗോഡ് ബാവിക്കര പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ കുരുന്നുകളുടെ ജീവനാണ് ഈ ഹർത്താൽ ദിനത്തിൽ പൊലിഞ്ഞത്.
പൊവ്വൽ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകൻ അബ്ദുൽ അസീസ്(18), കിന്നിംഗാറിലെ അബ്ദുൾ ഖാദറിന്റെ മകൻ ഹാഷിം(13) എന്നിവരാണ് മുങ്ങിമരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെ ഇരുവരും ചുഴിയിൽ പെർട്ട് മുങ്ങിത്താഴുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ മുഹമ്മദം നാട്ടുകാരും ഇരുവരേയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മുഹമ്മദിന്റെ സഹോദരിയുടെ മകനാണ് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ മരിച്ച ഹാഷിം. ടി ഐ എച്ച് എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ച അസീസ്. ഇരുവരുടേയും മൃതദേഹങ്ങൾ കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.