ഡൽഹി കലാപ പ്രദേശത്ത് നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഡൽഹി കലാപത്തിൽ ആകെ മരിച്ചവരുടെ എണ്ണം 46 ആയി. കലാപപ്രദേശങ്ങളിലെ കനാലിൽ നിന്നുമാണ് മൂന്ന് മൃതദേഹവും കണ്ടെടുത്തത്.
നേരത്തെ ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ 38 പേരും എൽഎൻജെപി ആശുപത്രിയിൽ 3 പേരും മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതിലൊരാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. നാല് ദിവസമായിരുന്നു ഇന്ത്യയെ ഞെട്ടിച്ച കലാപം നിലനിന്നത്. ഇതിൽ 200ലധികം ആളുകൾക്ക് പരിക്കേറ്റു.
അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ചിന് കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. ബിജെപി നേതാക്കളും മന്ത്രിമാരും പരസ്യമായി നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ഡൽഹി കലാപത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.