നിർഭയ കേസ്; വധശിക്ഷ ഇനിയും നീളാൻ സാധ്യത, പതിനെട്ട് അടവും പയറ്റി പ്രതികൾ

ചിപ്പി പീലിപ്പോസ്

ഞായര്‍, 1 മാര്‍ച്ച് 2020 (14:44 IST)
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇനിയും നീളാൻ സാധ്യത. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യാന്‍ പുതിയ കരുക്കളുമായി പ്രതികളുടെ അഭിഭാഷകർ സജീവമാണ്. പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും സ്റ്റേയിലൂടെ തല്‍ക്കാലത്തേക്കെങ്കിലും വധ ശിക്ഷ മാറ്റിവയ്ക്കാനും കൊലക്കയറില്‍ നിന്നും ഊരിപ്പോകാനും കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. ഇതിനായി ഓരോരോ കാരണങ്ങൾ പറഞ്ഞ് വധശിക്ഷ മുന്നോട്ട് നീക്കിക്കൊണ്ട് പോകാ ഇവർക്ക് സാധിച്ചിട്ടുണ്ട്. 
 
നിര്‍ഭയയുടെ ഘാതകരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനിരിക്കെ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാര്‍ സിങ്ങും പവന്‍ കുമാര്‍ ഗുപ്തയും ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വധശിക്ഷയ്ക്ക് രണ്ട് ദിവസം മാത്രം അവശേഷിക്കേ വീണ്ടും സ്റ്റേ വാങ്ങാനാണ് പ്രതികളുടെ പുതിയ നീക്കങ്ങള്‍.
 
2012 ഡിസംബര്‍ 16നാണ് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കവേ തൂങ്ങിമരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍