'ഹിന്ദു ഉണരുക,അല്ലെങ്കിൽ അവർ നിങ്ങളെ വെട്ടിനുറുക്കും' വിദ്വേഷ പരാമർശവുമായി ബിജെപി വക്താവ് സംബിത് പാത്ര

അഭിറാം മനോഹർ

ശനി, 29 ഫെബ്രുവരി 2020 (12:06 IST)
ഡൽഹി കലാപത്തിൽ 42 ജീവനുകൾ നഷ്ടപ്പെട്ടിട്ടും വിദ്വേഷപരാമർശങ്ങൾ തുടർന്ന് ബിജെപി. ഒരു ടെലിവിഷൻ പരിപാടിക്കിടയാണ് ബിജെപിയുടെ ഔദ്യോഗിക വക്താവായ സംബിത് പാത്ര വിദ്വേഷ പരാമർശം നടത്തിയത്.
ഞങ്ങൾക്ക് കയ്യടികളല്ല വേണ്ടത്, ഹിന്ദു ഉണരേണ്ടിയിരിക്കുന്നു അല്ലെങ്കിൽ അവർ നിങ്ങളെ വെട്ടിനുറുക്കും എന്നതായിരുന്നു ബിജെപി വക്താവ് സംബിത് പാത്രയുടെ പരാമർശം. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രതികരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരായ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
 

Who will arrest Sambit Patra for threatening Hindus ? pic.twitter.com/pBfCy3H5lW

— आज़ाद परिंदे (@dostam_comrade) February 28, 2020
പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിവാദ പ്രസ്താവനയാണ് ഡല്‍ഹിയില്‍ കലാപമായി മാറിയതെന്ന ആരോപണം നിലനിൽക്കേ വിവാദ പ്രസ്ഥാവന നടത്തിയ സംബിത് പാത്രക്കെതിരെ എഫ് ഐ ആർ  എടുക്കണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.കപിൽ മിശ്രയുടെ വിദ്വേഷപ്രസംഗങ്ങൾ സൃഷ്ടിച്ച വിവാദങ്ങലിൽ നിന്നും ബിജെപി തലയൂരാൻ ശ്രമിക്കവെയാണ് മറ്റൊരു വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍