ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്രസിങിന്റെ വീട് സന്ദര്‍ശിച്ച് സംഭവം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു. രാജസ്ഥാനിലെ ദൗസയിലെ സിങിന്റെ വസതിയാണ് രാഹുല്‍ സന്ദര്‍ശിക്കുക. എന്നാല്‍ സന്ദര്‍ശന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ജന്തര്‍ മന്തിറില്‍ ആത്മഹത്യ ചെയ്ത ഇദ്ദേഹത്തെ പ്രവേശിപ്പിച്ച ആസ്പത്രിയില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. സംഭവം നടന്നതറിഞ്ഞിട്ടും പ്രസംഗം തുടര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടിവന്ന ഡല്‍ഹി പോലീസ് ഇതുവരെ ഖേദപ്രകടനമൊന്നും നടത്തിയിട്ടില്ല.