ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജനുവരി 2025 (15:36 IST)
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരനാണെന്ന് പോലീസ്. പരീക്ഷ പേടി മൂലം പരീക്ഷകള്‍ റദ്ദാക്കാന്‍ സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആറു തവണ ബോംബ് ഭീഷണി മുഴക്കിയുള്ള ഈമെയിലുകളാണ് സ്‌കൂളുകള്‍ക്ക് ലഭിച്ചത്.
 
ആറ് തവണയും സ്വന്തം സ്‌കൂള്‍ ഒഴികെയുള്ള വിദ്യാലയങ്ങളിലേക്കായിരുന്നു ഭീഷണി സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥി അയച്ചത്. പരീക്ഷ എഴുതാതിരിക്കാനാണ് കുട്ടി ഇത്തരത്തില്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പോലീസ് പറയുന്നു. 23 ഓളം സ്‌കൂളുകളിലേക്കാണ് വിദ്യാര്‍ഥി ഇമെയില്‍ വഴി ഭീഷണി സന്ദേശം അയച്ചത്.
 
ഭീഷണി സന്ദേശം എത്തിയതിനു പിന്നാലെ അധികൃതരും രക്ഷിതാക്കളും പരിഭ്രാന്തരായി. ബോംബ് സ്‌ക്വാഡും സ്പിന്നര്‍ നായ്ക്കളും വിദ്യാലയങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article