പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും രണ്ടു വര്‍ഷം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്‌റ്റില്‍. ഡല്‍ഹിക്കടുത്ത് മനേസറിലാണ് സംഭവം. യുവതി ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ കാര്‍ ഡ്രൈവറായ ഹരീഷാണ് പൊലീസ് പിടിയിലായത്.
ഹരീഷായിരുന്നു യുവതിയെ ജോലി കഴിഞ്ഞ് വീട്ടില്‍ കൊണ്ടാക്കിയിരുന്നത്. ഈ പരിചയത്തിന്റെ പുറത്ത് ഇയാള്‍ നല്‍കിയ ശീതള പാനീയം കുടിച്ചതിനെതുടര്‍ന്ന് യുവതിയുടെ ബോധം പോവുകയും ചെയ്തു. അതിനുശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുയെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
ആ ദൃശ്യങ്ങള്‍ കാണിച്ച് തന്നെ രണ്ടു വര്‍ഷമാത്തോളമായി ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുയെന്നും യുവതി പറഞ്ഞു. പത്തിലേറെ തവണ ഇയാള്‍ തന്നെ ബലാല്‍സംഗം ചെയ്‌തുയെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുമെന്ന് പറ്ഞ്ഞും ഭീഷണിപ്പെടുത്തിയിരുന്നുയെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഇത് സഹിക്കാന്‍ കഴിയാതായപ്പോഴാണ് പൊലീസില്‍ അറിയിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.