പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
തെരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട നിയമനം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിക്കും. ഇപ്പോഴത്തെ കരസേന മേധാവി ജഡനറല്‍ ബിക്രം സിംഗ് അടുത്ത ജൂലൈ 31നാണ് വിരമിക്കുന്നത്. വിരമിക്കുന്നതിന് രണ്ട് മാസം മുമ്പ് പുതിയ കരസേന മേധാവിയെ തീരുമാനിക്കുന്നതാണ് സേനയിലെ നിലവിലെ രീതി.
പുതിയ മേധാവിയായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനെയാണ്. എന്നാല്‍ പുതിയ കരസേനാമേധാവിയെ ഇപ്പോള്‍ നിയമിക്കുന്നതിനെ ബി.ജെ.പി. ശക്തിയായി എതിര്‍ത്തിരുന്നു.
പുതിയ സര്‍ക്കാരാണ് കരസേനാമേധാവിയെ നിയമിക്കേണ്ടെതെന്നാണ് ബിജെപിയുടെ നിലപാട്.