ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഫെബ്രുവരി 2025 (12:51 IST)
ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം അനുവദിച്ചത്. ഫെബ്രുവരി നാലിലാണ് ഇത് സംബന്ധിച്ച ഹര്‍ജി ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ വാദത്തിന് എത്തിയത്.
 
മാര്‍ച്ച് 12ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവയ്ക്കുകയായിരുന്നു. വിഷയത്തില്‍ നിലപാട് പറയാന്‍ കേന്ദ്രത്തിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ എന്ന ഇംഗ്ലീഷ് നാമം രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നതല്ലെന്നും അതിനെ ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുന്നത് കൊളോണിയല്‍ സംസ്‌കാരം ഉപേക്ഷിക്കാന്‍ പൗരന്മാരെ സഹായിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
 
ഇത് സംബന്ധിച്ച് രാജ്യത്തിന്റെ പേരും പ്രദേശവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്ന് ഭേദഗതി ചെയ്യണമെന്നും ഹര്‍ജിയിലാവശ്യപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍