വിഷക്കൂൺ കഴിച്ച് മേഘാലയയിൽ ആറുപേർ മരിച്ചു, കഴിച്ചത് 'മരണത്തിന്റെ തൊപ്പി' എന്നറിയപ്പെടുന്ന മാരക വിഷമുള്ള കൂൺ

Webdunia
ശനി, 9 മെയ് 2020 (10:18 IST)
ഷില്ലോങ്: വിഷക്കൂൺ കഴിച്ച് മേഘാലയയിൽ പതിനാലുകാരിയടക്കം ആറുപേർ മരിച്ചു. വെസ്റ്റ് ജെയിന്റിയ ഫീൽഡ് ജില്ലയിലാണ് സംഭവം ഉണ്ടായത്, വനത്തിൽ നിന്നും ശേഖരിച്ച കൂൺ ഇവർ പാകം ചെയ്ത് കഴിയ്കുകയായിരുന്നു അമാനിറ്റ ഫലോയ്ഡ്സ് എന്ന കൂണാണ് ഇവർ കഴിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
 
'ഡെത്ത് ക്യാപ്പ്' അഥവ മരണത്തിന്റെ തൊപ്പി എന്ന് അറിയപ്പെടുന്ന മാരക വിഷമുള്ള കൂണാണ് ഇത്. കൂണിലെ വിഷം നേരിട്ട് കരളിനെയാണ് ബാാധിയ്ക്കുക. കൂൺ കഴിച്ച 18 കുടുംബാംഗങ്ങളെ ശാരീരിക അസ്വസ്ഥതകളൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article