തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തില്‍ വ്യാപകമായി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ലഭിച്ചേക്കും. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം അടുത്ത അഞ്ച് ദിവസം കൂടി വേനല്‍ മഴ തുടരാനാണ് സാധ്യത.
കേരളത്തില്‍ ഇതുവരെ വേനല്‍ മഴ പത്ത് ശതമാനം അധികം ലഭിച്ചതായാണ് കണക്കുകള്‍. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ സീസണില്‍ ഏപ്രില്‍ 11 വരെ കേരളത്തില്‍ ലഭിച്ചത് 10% അധിക മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. 66.4 എംഎം ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 73.2 എംഎം മഴയാണ് കേരളത്തില്‍ ലഭിച്ചത്. എട്ട് ജില്ലകളില്‍ ശരാശരി ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ ആറ് ജില്ലകളില്‍ ഇതുവരെ ശരാശരിയെക്കാള്‍ കുറവ് മഴ ലഭിച്ചു. പത്തനംതിട്ട(77% കൂടുതല്‍ ) , എറണാകുളം (74%),കോട്ടയം (39%), കണ്ണൂര്‍ ( 28%) കാസര്‍ഗോഡ് (24%) കോഴിക്കോട് ( 22% ) ആലപ്പുഴ (19% ) പാലക്കാട് (4%) ജില്ലകളില്‍ ആണ് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.
ഏറ്റവും കുറവ് മഴ ലഭിച്ചത് മലപ്പുറം ജില്ലയില്‍ (44% കുറവ്). പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 220.4 mm മഴ ലഭിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ ലഭിച്ചത് 26.9 mm മാത്രം. കാസര്‍ഗോഡ് (27.7 mm), വയനാട് (28.6) കണ്ണൂര്‍ (34.3) തൃശൂര്‍ ( 38.4 ) പാലക്കാട് (50.4 mm).
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍
1). ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കരുത്.