അറബിക്കടലിൽ അംബാന്‍ ചുഴലിക്കാറ്റ് രൂപപ്പെടാൻ 12 മണിക്കൂർ; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 4 ഡിസം‌ബര്‍ 2019 (14:15 IST)
അടുത്ത 12 മണിക്കൂറിനകം അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഗോവ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തും നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.
 
ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
 
കടലിൽ മണിക്കൂറിൽ70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article