ബംഗാൾ തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നു; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴം, 7 നവം‌ബര്‍ 2019 (07:53 IST)
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ സമുദ്രത്തോട് ചേർന്ന് രൂപംകൊണ്ട ന്യൂനമർദം ഇന്ന് ബുൾബുൾ ചുഴലിക്കാറ്റായി മാറി ബംഗാൾ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗമാർജിക്കും. നാളെ മുതൽ 10 വരെ തീവ്ര ചുഴലിക്കാറ്റ് നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തൽ.
 
അതേസമയം, അറബിക്കടലിലെ മഹാ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു നീങ്ങുകയാണെങ്കിലും ശക്തി കുറയുന്നുണ്ട്. ഇന്ന് ഇത് ന്യൂനമർദമായി ദുർബലമാകും. 
 
ഇന്നും നാളെയും കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇഡുക്കി, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍