2004ല്‍ കേരളത്തിലടക്കം സിപിഎമ്മിന് ലഭിച്ച തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്ന് ഇടതുപക്ഷത്തിന് കേരളത്തില്‍ 20ല്‍ 18സീറ്റ് കിട്ടി. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. ബംഗാളില്‍ നിന്നും ലഭിച്ച നാല്‍പതോളം സീറ്റുകള്‍ ഇന്ന് ലഭിക്കാനുള്ള സാധ്യ ഇല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എന്തായിരിക്കും ഫലമെന്ന് അറിയില്ലെന്നും കാരാട്ട് വ്യക്തമാക്കി.
മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. പാര്‍ട്ടിയില്‍ ബംഗാള്‍ ലൈന്‍, കേരള ലൈന്‍ എന്ന വ്യത്യാസം ഇല്ലെന്നും സീതാറാം യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു.