ശുഹൈബിന്റെ കാല് വെട്ടാനായിരുന്നു തീരുമാനം‍, ക്വട്ടേഷന്‍ സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ - ശുഹൈബ് വധത്തിലെ പ്രതികളുടെ മൊഴികള്‍ പുറത്ത്

തിങ്കള്‍, 19 ഫെബ്രുവരി 2018 (10:18 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ നിന്ന് നിർണായക മൊഴികൾ പൊലീസിന് ലഭിച്ചു.

സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാണ് ശുഹൈബിനെ ആക്രമിച്ചത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. കാൽ വെട്ടാൻ മാത്രമായിരുന്നു തീരുമാനം. ശുഹൈബ് എഴുന്നേറ്റു നടക്കരുതെന്നായിരുന്നു ലക്ഷ്യം. പിടിയിലാകാനുള്ള രണ്ടു പേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കള്‍ ആണെന്നും അറസ്റ്റിലായവർ മൊഴി നൽകി.

ഇനി പിടികിട്ടാന്‍ ഉള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

കൊലപാതക സംഘത്തില്‍ അഞ്ചുപേരെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. അറസ്റ്റിലായ എംവി ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. ശുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്, ഒരാള്‍ ഡ്രൈവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിഞ്ഞു. ഇവരാണ് ഒളിവില്‍ പോയിരിക്കുന്നത്.

പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കീഴടങ്ങിയ ആകാശ്, റിജിൻ രാജ് എന്നിവരും ഈ സംഘത്തിൽ ഉൾപ്പെടുന്നതായും പൊലീസ് വ്യക്തമാക്കി. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും കസ്റ്റഡിയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍