കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണം പാല്‍ വിതരണത്തിനിടെ

തിങ്കള്‍, 19 ഫെബ്രുവരി 2018 (08:22 IST)
കണ്ണൂര്‍ മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാ‍ജനാണ് വെട്ടേറ്റത്. രാവിലെ പാല്‍ വിതരണത്തിനിടെയായിരുന്നു അക്രമണം. ആരാണ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

ആക്രമണത്തില്‍ കാലിന് പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍