കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേസുകളുടെ എണ്ണം 312ആയി; 47ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ജനുവരി 2024 (11:11 IST)
കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേസുകളുടെ എണ്ണം 312ആയി. 47ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്തെ പത്തുസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 147 കേസുകളാണ് സ്ഥിരീകരിച്ചത്. ഗോവയില്‍ 51 ഉം ഗുജറാത്തില്‍ 34 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
ജെഎന്‍.1 വകഭേദത്തിന്റെ 279 കേസുകളും ഡിസംബറിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 573 പേര്‍ക്കാണ്. ഇതോടെ സജീവ കൊവിഡ് കേസുകള്‍ 4565 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article