ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (08:15 IST)
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 1,000 കടന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ 1009 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 60 ശതമാനം കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ സജീവ കേസുകള്‍ 2,641 ആണ്. ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.70 ശതമാനവും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതിരുന്നാല്‍ നിയമലംഘനത്തിന് 500 രൂപ പിഴയടയ്‌ക്കേണ്ടിവരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article