രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; മാസ്‌ക് നിര്‍ബന്ധമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ബുധന്‍, 20 ഏപ്രില്‍ 2022 (11:04 IST)
രാജ്യത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 മരണങ്ങളാണ് കോവിഡ് കാരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 12,340 ആണ്. ചൊവ്വാഴ്ച രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1,247 ആയിരുന്നു. ഇന്ന് അത് രണ്ടായിരം കടന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, ഡല്‍ഹി എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍