ഒറ്റ ദിവസം 478 പേർക്ക് രോഗബാധ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,500 കടന്നു

Webdunia
ശനി, 4 ഏപ്രില്‍ 2020 (07:41 IST)
ഡൽഹി: രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 478 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,547 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്, 2,322 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 162 പേർ രോഗ വിമുക്തി നേടി.
 
രോഗ ബാധിതരുടെ എണ്ണം വർധിയ്ക്കാൻ കാരണം നിസാമുദ്ദീനിൽ നടന്ന മതസമ്മേനമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്ഥിരീീകരിച്ച 647 പൊസീറ്റീവ് കേസുകൾ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുടേതാണ്. രാജ്യത്ത് കോവിഡ് ബാധയെ തുടർന്നുള്ള മരണം 62 രണ്ടായി. കേരളത്തിൽ ഒൻപത് പേർക്കുകൂടി വെള്ളിയാഴ്ച് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article