ഒറ്റദിവസം 27,114 പേർക്ക് രോഗബാധ, 519 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു

Webdunia
ശനി, 11 ജൂലൈ 2020 (10:32 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,114 പേർക്ക് രോഗബാധ, ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടുലക്ഷം കടന്നു. 8,20,916 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 519 പേർ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടു. 22,123 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
 
2,83,407 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 5,15,386 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 2,38,461 ആയി 9,893 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. 1,30,261 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 1,829 ആണ് മരണസംഖ്യ. 1,09,140 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 3,300 പേർക്ക് ജീവൻ നഷ്ടമായി.  

അനുബന്ധ വാര്‍ത്തകള്‍

Next Article