സംസ്‌കൃതം ദേശീയഭാഷയാക്കണമെന്ന് ഹര്‍ജി സുപ്രീംകോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (16:55 IST)
സംസ്‌കൃതം ദേശീയഭാഷയാക്കണമെന്ന് ഹര്‍ജി സുപ്രീംകോടതി തള്ളി. പാര്‍ലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം ആര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള വേദി പാര്‍ലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിഷയത്തില്‍ ഭരണഘടന ഭേദഗതിയും ആവശ്യമാണെന്ന് കോടതി പറഞ്ഞു. 
 
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെജി വന്‍സാരെയാണ് സുപ്രീംകോടതിയില്‍ ഇത്തരത്തിലുള്ള പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article