ഡിജിറ്റൽ റേപ്പ് കേസിൽ 75കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (18:31 IST)
നോയിഡയിൽ ഡിജിറ്റൽ റേപ്പ് കേസിൽ പ്രതിയായ 75കാരന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.ശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അക്ബര്‍ ആലത്തിനെയാണ് സുരാജ് പുർ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴത്തുകയുടെ 80 ശതമാനം അതിജീവിതയ്ക്ക് നൽകണം. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
കൈവിരലുകളോ കാൽവിരലുകളോ സ്വകാര്യഭാഗത്ത് കടത്തുന്നതിനെയാണ് ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. 2012വരെ ഇത്തരം കുറ്റകൃത്യങ്ങളെ ലൈംഗികാതിക്രമമായാണ് കണക്കാക്കിയിരുന്നത്. നിർഭയ കേസിന് ശേഷമാണ് ഡിജിറ്റൽ റേപ്പിനെയും ബലാത്സംഗത്തിൻ്റെ പരിധിയിലാക്കിയത്. മൂന്നര വയസ്സുകാരിയെ അക്ബർ ആലം ബലാത്സംഗം ചെയ്തെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്.
 
മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ മരുമകൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ബലാത്സംഗം ചെയ്തെന്നുമാണ് പരാതി. തുറ്റർന്ന് വീട്ടിലെത്തിയ പെൺകുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍