ആറുവയസുകരിയായ സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പിതാവിനെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ച് കോടതി

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (14:18 IST)
ഭോപ്പാല്‍: സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടൂത്തിയ പിതവിന് വധ ശിക്ഷ വിധിച്ച് കോടതി മധ്യപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ആറു വായസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വിധിച്ചത്. സ്വന്തം അച്ഛൻ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
 
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാ‍ര്യക്ക് അവിവിത ബന്ധമുണ്ടെന്നും, കുഞ്ഞ് അവിഹിത ബന്ധത്തിൽ പിറന്നതാണെന്നും സംശയിച്ച് 42കാരനായ പ്രതി സ്വന്തം മകളെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
 
കേസിൽ ഡി എൻ എ റിപ്പോർട്ടുകൾ ഉൾപ്പടെ ശാസ്ത്രീയ രേഖകൾ സമർപ്പിച്ച് ആധികാരികമായാണ് പ്രൊസിക്യൂഷൻ കേസ് വാദിച്ചത്. മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article