ബൈക്കിന്റെ പെട്രോള്‍ ടാങ്കിലിരുന്ന് ഉമ്മവച്ചും കെട്ടിപ്പുണര്‍ന്നും യുവതി; ഭയമില്ലാതെ യുവാവ് - വീഡിയോ വൈറല്‍

Webdunia
വെള്ളി, 3 മെയ് 2019 (20:28 IST)
സിനിമാ സ്‌റ്റൈലില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ സഞ്ചരിച്ച് ദമ്പതികള്‍. ഭര്‍ത്താവ് ഓടിച്ച ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ കയറി ഇരുന്നാണ് യുവതി തിരക്കുള്ള ഡല്‍ഹിയിലെ രജൌറി ഗാര്‍ഡന്‍ റോഡിലൂടെ പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായാണ്.

വ്യാഴാഴ്‌ച രാത്രിയാണ് ദമ്പതികള്‍ ബൈക്കിലെത്തിയത്. യുവതി പെട്രോള്‍ ടാങ്കില്‍ ഇരുന്ന് യുവാവിന് അഭിമുഖമായി ഇരിക്കുകയായിരുന്നു. പെണ്‍കുട്ടി യുവാവിനെ ചുംമ്പിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡില്‍ വാഹനങ്ങള്‍ കൂടുതലുള്ള സമയത്താണ് ഇരുവരുടെയും അഭ്യാസ പ്രകടനം നടന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. തിരക്കുള്ള സമയത്ത് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ മറ്റ് യാത്രക്കാര്‍ക്കും അപകടമുണ്ടാക്കുമെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കുന്നത്. നിയമം കര്‍ശനമാക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article