സ്‌ത്രീയും പുരുഷനും നേരിടുന്ന പ്രധാന ലൈംഗികപ്രശ്‌നങ്ങള്‍ തിരിച്ചറിയാം
ഞായര്‍, 3 ഫെബ്രുവരി 2019 (14:00 IST)
ലൈംഗികത പൂർണമായും ആസ്വദിക്കണമെങ്കിൽ പങ്കാളികള്‍ തമ്മിലുള്ള ശാരീരികവും മാനസികവും വൈകാരികവുമായ സൗഖ്യം പ്രധാനമാണ്. പരസ്‌പരമുള്ള സ്‌നേഹത്തിനപ്പുറം കുറ്റപ്പെടുത്തലുകളും തര്‍ക്കങ്ങളും കിടപ്പറയില്‍ നിന്നും ഒഴിവാക്കണം.
ആദ്യ നാളുകളിലെ സംശയങ്ങളും ടെന്‍ഷനടിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ലൈംഗികതയില്‍ നിന്നും സ്‌ത്രീയേയും പുരുഷനെയും അകറ്റാറുണ്ട്. ദമ്പതിമാർ തമ്മിലുള്ള ആശയ പൊരുത്തമില്ലായ്‌മയാണ് ഇതിനു പ്രധാന കാരണം.
മികച്ച ലൈംഗികത ലഭിക്കാത്തതിന് അഞ്ച് കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള അമിതമായ ഇത്കണ്ഠയാണ് പ്രധാന പ്രശ്‌നം. ലൈംഗിക ശേഷിക്കുറവും ശ്രീഘ്രസ്ഖലനവും പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന പ്രശ്നങ്ങളാണ്.
ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതിലെ സംശയങ്ങളും സെക്‍സിന് അനുയോജ്യമായ സമയം കണ്ടെത്താന്‍ കഴിയാത്തതും സ്‌ത്രീയേയും പുരുഷനെയും സമ്മര്‍ദ്ദത്തിലാക്കും. ബാഹ്യ കേളികള്‍ ലഭിക്കാത്തത് സ്‌ത്രീകളില്‍ മടുപ്പുണ്ടാക്കും.
വേദന നിറഞ്ഞ ലൈംഗികബന്ധം സ്‌ത്രീകളുടെ മനസിനെ പിന്നോട്ടടിപ്പിക്കും. യോനിയിലെ അണുബാധയോ അന്തരിക പരിക്കുകളോ വേദനയ്ക്ക് കാരണമാകാം. ഇക്കാര്യത്തില്‍ പുരുഷന്മാര്‍ പ്രത്യേകം ശ്രദ്ധ കാണിക്കണം.