ഗർഭകാലം സ്ത്രീകളുടെ ശാരീരിക മാനസിക അവസ്ഥകളിൽ പല തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുന്ന കാര്യമാണ്. അതിനാൽ ഈ സമയത്ത് ചെയ്യുന്ന ഓരോ കാര്യങ്ങളിലും, എടുക്കുന്ന തീരുമനങ്ങളിൽ പോലും പ്രത്യേകം ശ്രദ്ധ നൽകണം. നമ്മുടെ ഭാഗത്തുനിന്നും സംഭവിക്കുന്ന ചെറിയ പിഴകൾ പോലും ചിലപ്പോൾ വലിയ അപകടങ്ങളിലേക്കാകും നയിക്കുക.
ഗർഭകാലത്തെ സെക്സിനെക്കുറിച്ച് ആളുകൾക്ക് എപ്പോഴും സംശയമാണ് ഗർഭകാലത്ത് സെക്സ് ചെയ്യുന്നതിൽ തടസമില്ല. എന്നാൽ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രമേ പാടുള്ളു എന്ന് മാത്രം. ഗർഭാശയത്തിൽ കുഞ്ഞിന്റെ സാഹചര്യം അനുസരിച്ച്. ചിലപ്പോഴെല്ലാം ഡോക്ടർ സെക്സ് വിലക്കാറുണ്ട്. ഡോക്ടറുടെ നിർദേശങ്ങൾ അത്തരം സാഹചര്യങ്ങളിൽ പൂർണമായും പിന്തുടരുക.
ഗർഭകാലത്ത് പല തരത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെയാണ് സ്ത്രീകൾ കടന്നുപോവുക. ചിലപ്പോഴെല്ലാം വിശാദവും, ഭയവും സ്ത്രീകളെ പിടി മുറുക്കാറുണ്ട്, ഹോർമോൺ ഉത്പാദനത്തിൽ വരുന്ന വ്യതിയാനങ്ങൾകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്നാൽ സ്വയംഭോഗം ചെയ്യുന്നതിലൂടെ ഈ ഹോർമോണ് വ്യതിയാനങ്ങളെ ചെറുക്കാൻ കഴിയും.