ഇനി ഊബർ സ്പീഡ് ബോട്ടിലും യാത്ര ചെയ്യാം, ജലഗതാഗത രംഗത്തേക്ക് കടന്ന് ഊബർ !

ശനി, 2 ഫെബ്രുവരി 2019 (18:22 IST)
ഓൺലൈൻ ടാക്സിയുമായാണ് ഊബർ ആദ്യം ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഈ സേവനം ഇപ്പോൾ ലഭ്യമാണ്. തൊട്ടുപിന്നാലെ ഭക്ഷണ വിതരണ മേഖലയിലേക്കും ഊബർ ബിസിനസ് വ്യാപിപ്പിച്ചു. ഇപ്പോഴിതാ ഓൺലൈനായി ബുക്ക് ചെയ്യാവുന്ന സ്പിഡ്ബോട്ടുകളുമയി ഊബർ ജലഗതാഗത രംഗത്തേക്കും കാലെടുത്തുവക്കുകയാ‍ണ്. 
 
മുംബൈ ഗേറ്റ്‌വേ ഓഫ് താജിൽനിന്നും എലഫന്റ് ദ്വീപിലേക്ക് അലീബാഗിലേക്കുമാണ് ഊബർ പരീക്ഷണാടിസ്ഥാനത്തിൽ ഓലൈൻ ബോട്ട് സർവീസ് ആരംഭിക്കുന്നത്. ഊബർ ആപ്പ് വഴി ബോട്ട് യാത്രക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. 20 മിനിറ്റുകൊണ്ട് യാത്രക്കരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന തരത്തിലാവും ബോട്ട് സർവിസ്. മുംബൈ മാരിടൈം ബോർഡുമായി ചേർന്നാണ് ഊബർ ജലഗതാഗത സേവനം ലഭ്യമാക്കുന്നത്. 
 
ആറുമുതൽ 8 വരെ സീറ്റുകളുള്ള ചെറുബോട്ടിന് 5700 രൂപയും, 10 സീറ്റുകളുള്ള ബോട്ടിന് 9500 രൂപയുമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ള നിരക്ക് എന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണ സർവീസുകൾ വിജയകരമായാൽ മുംബൈയിലും ബോട്ട് സർവീസ് ആരംഭിക്കുമെന്ന് മുംബൈ പോർട്ട് ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍