പല്ലു വേദന വേഗത്തിൽ മാറ്റാൻ നമ്മൂടെ വീട്ടിൽ തന്നെ ചില നാടൻ വിദ്യകൾ പ്രയോഗിക്കാം. ആരോഗ്യകരമായ ഈ രീതികൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്നതിനാൽ ധൈര്യത്തോടെ തന്നെ ഇവ പ്രയോഗിക്കാം. പല്ലുവേദനയകറ്റാൻ ഏറ്റവും നല്ലതാണ് ഗ്രാമ്പു. ഒന്നോ രണ്ടോ ഗ്രാമ്പു ചതച്ച് വേദനയുള്ള പല്ലിനടിയിൽ വച്ചാൽ വളരെ വേഗത്തിൽ തന്നെ വേദനക്ക് ആശ്വാസം ലഭിക്കും.