ഫെയ്‌സ്ബുക്ക് ലോകം മുഴുവം സജീവമായി നിൽക്കുമ്പോഴാണ് സോഷ്യൽ മീഡിയ രംഗത്തേക്ക് ഗൂഗിൾ പ്ലസ് കടന്നു വരുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ പോലും ഫെയ്സ്ബുക്കിനോ, വാട്ട്സ്‌ആപ്പിനോ പിന്നീട് തരംഗമായ മറ്റു സാമൂഹ്യ മാധ്യമങ്ങൾക്കോ വെല്ലുവിളി ഉയർത്താൻ ഗൂഗിൾ പ്ലസിന് സാധിച്ചിരുന്നില്ല.