രാവിലെ നാലുമണിക്കും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് ഇന്റർനെറ്റിന് ഏറ്റവുമധിക വേഗത ലഭിക്കുന്നത് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഓപ്പൺ സിഗ്നൽ എന്ന സ്ഥാപനം രാജ്യത്തെ 20 പ്രമുഖ നഗരങ്ങളിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ നടത്തിയ പഠനത്തിൽനിന്നുമാണ് പുലർച്ചയാണ് ഇന്റർനെറ്റിന് ഏറ്റവുമധിമ വേഗത ലഭിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നത്.
16.8 എം ബി പെർ സെക്കന്റാണ് ഈ സമയത്ത് ലഭികുന്ന വേഗത. രാതൈ പത്തുമണിക്ക് ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടി കൂടുതലാണ് പുലർച്ചെ ഇന്റർനെറ്റിന്റെ വേഗത. രാജ്യത്ത് ദിവസേനയുള്ള ശരാശരി ഇന്റർനെറ്റ് വേഗത 6.5 എം ബി പെർ സെക്കൻഡ് ആണ്. ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്.