കാതുകുത്തുന്നത് വെറുതെ ഒരു ചടങ്ങല്ല, പിന്നിൽ പലഗുണങ്ങൾ !

ശനി, 2 ഫെബ്രുവരി 2019 (19:02 IST)
പെൺകുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ നമ്മുടെ നാട്ടിൽ ആചാരപൂർവം നടത്താറുള്ള ഒരു ചടങ്ങാണ് കാതുകുത്ത്. പെൺക്കുട്ടികളുടെ അഴകിന് വേണ്ടിയാണ് ഇങ്ങനെചെയ്യുന്നത് എന്നാണ് പൊതുവെ ഉള്ള ധാരണ. പെൺകുട്ടികളുടെ അഴകിൽ കമ്മലിന് വലിയ പ്രാധാന്യം ഉണ്ട്. എങ്കിലും കാതു കുത്തുന്നതിന് കാതുകുത്തുന്നതിന് പിന്നിൽ ചില ആത്മീയ കാരണങ്ങൾ ഉണ്ട്.
 
കാതുകുത്തുന്നതിലൂടെ ആർത്തവ വേദന കുറയും എന്നാണ് വിശ്വാസം. പ്രത്യുൽ‌പ്പാദന അവയവങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതും കാതു കുത്തുന്നതും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് വിശ്വസിക്കുപ്പെടുന്നത്. 
 
പെൺകുട്ടുകളുടെ മാനസികമായ ആരോഗ്യത്തിനും കതുകുത്തുന്നത് സഹായിക്കും. ഉത്കണ്ഠ, പരിഭ്രമം എന്നിവ ഒഴിവാക്കാൻ കതു കുത്തുന്നതിലൂടെ സാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ചെവിയുടെ താഴെയായി മധ്യഭാഗത്താണ് കമ്മൽ ധരിക്കേണ്ടത്. സ്വർണം, ചെമ്പ്, എന്നീ ലോഹങ്ങളിലുള്ള കാതിലോലകളാണ് ധരിക്കാൻ ഉത്തമം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍