അഴിമതിക്കാരായ പൊലീസുകാരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ഡൽഹി പൊലീസ് ചീഫ് ബി.എസ്. ബസ്സി. 25,000 രൂപ പാരിതോഷികം. വിവരം നല്‍കുമ്പോള്‍ പൊലീസുകാരൻ അഴിമതിക്കാരനാണെന്നത് തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങളോ ശബ്ദരേഖയോ ഹാജരാക്കണം.
ഇതുകൂടാതെ അഴിമതി നടത്താന്‍ സഹായിക്കുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങളും തെളിവും ഹാജരാക്കുന്നവർക്ക് 10,000 രൂപയും പാരിതോഷികം നൽകും. ശബ്ദരേഖയും വിഡിയോയും 9910641064 എന്ന വാട്ട്സ്ആപ്പ് നമ്പറിലും പരാതി 1064 എന്ന നമ്പറിലും വിളിച്ച് നൽകണമെന്നും ബസ്സി പറഞ്ഞു. ഡൽഹിയിലെ ഏറ്റവും അഴിമതി വിഭാഗങ്ങളിൽ പൊലീസ് ഡിപ്പാർട്ട്മെന്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് സർവെയിൽ കണ്ടെത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം