കൊവിഡ് 19നെ പ്രതിരോധിയ്ക്കാൻ 'ഫാർമസ്യൂട്ടിക്കൽ കോക്‌ടെയിൽ' ഒരുക്കാൻ ഗവേഷകർ

Webdunia
വെള്ളി, 15 മെയ് 2020 (12:16 IST)
കൊവിഡ് 19 പ്രതിരോധത്തിനായി വിവിധ മരുന്നുകളിലെ ഘടകങ്ങൾ ഉൾപ്പെടുത്തി ഫാർമസ്യൂട്ടികൽ കോക്‌ടെയിൽ ഒരുക്കാൻ ഗവേഷകർ. പല അസുഖങ്ങൾക്കായും ഉപയോഗിയ്ക്കുന്ന മരുന്നുകളിലെ ചില ഘടകങ്ങൾ കോവിഡിനെ പ്രതിരോധിയ്ക്കാൻ കഴിവുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിലെ വൈറോളജി വിഭാഗം 'ഫാർമസ്യൂട്ടിക്കൽ കോക്‌ടെയിൽ ഒരുക്കാൻ തയ്യാറെടുക്കുന്നത്. കൊവിഡ് വൈറസിന്റെ ശരീരത്തിലെ പ്രവർത്തനം ഫെബ്രുവരി മുതൽ നിരീക്ഷിച്ചുവരുകയായിരുന്നു ഗവേഷകർ.  
 
കൊവിഡ് 19 വൈറസുകൾ ശരീരത്തിൽ പ്രവേശിയ്ക്കുന്നതോടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ പ്രോട്ടിൻ ഉത്പാദിപ്പിച്ച് ഒരേസമയം പെരുകുകയും കോശങ്ങളെ നശിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്. അമിതമായി ഉത്പാദിപ്പിയ്കുന്ന പ്രോട്ടീൻ അടിഞ്ഞുകൂടി ശ്വാസകോശത്തിന്റെ ഉൾപ്പടെ പ്രവർത്തനങ്ങൾ തടസപ്പെടത്തുന്നു. എന്നാൽ ക്യൻസറിന് എതിരെ ഉപയോഗിയ്ക്കുന്ന മരുന്നുകളിലെ WP1122 ഉൾപ്പടെയുള്ള ഘടകങ്ങൾ കൊവിഡിനെ പ്രതിരോധിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാർമസ്യൂട്ടിക്കൽ കോക്‌ടെയിൽ ഒരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article