കറൻസികളും, സ്മാർട്ട്‌ഫോണുകളും അണുവിമുക്തമാക്കാൻ പ്രത്യേക ഉപകരണങ്ങൾ വികസിപ്പിച്ച് ഡിആർഡിഒ

വ്യാഴം, 14 മെയ് 2020 (11:58 IST)
കറൻസികളും, സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടാബ്‌ലെറ്റുകൾ തുടങ്ങി ഗാഡ്‌ജെറ്റുകളും അണുവിമുക്തമാക്കുന്നതിന് പ്രത്യേക ഉപകരണങ്ങൾ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഡിഫൻസ് റിസേർച്ച് അൻഡ് ഡെവലെപ്മെന്റ് ഓർഗനൈസേഷൻ. ഹൈദെരബാദിലെ ഡിആർഡിഒയും റിസര്‍ച്ച്‌ സെന്റര്‍ ഇമാരത്തും ചേർന്നാണ് 'ധ്രൂവ്' എന്ന കോൺടാക്ട്‌ലെസ് സാനിറ്റൈസേഷൻ ക്യാബിനെറ്റ് വികസിപ്പെടുത്തിരിയ്ക്കുന്നത്.
      
360 ഡിഗ്രിയില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വസ്തുക്കളിലേക്ക് പതിപ്പിച്ചാണ് ഇത് ഗാഡ്ജെറ്റുകൾ അണുവിമുക്തമാക്കുന്നത്. പ്രോക്‌സിമിറ്റി സെന്‍സര്‍ സ്വിച്ചുകള്‍, തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ഡ്രോയര്‍ സംവിധാനം എന്നിവ ഇതിലുണ്ട്. വസ്തുക്കൾ അണുവിമുക്തമാക്കിയാൽ യന്ത്രം സ്വയം സ്ലീപ്പ് മോഡിലേക്ക് മാറും. കറന്‍സികൾ അണുവിമുക്തമാക്കുന്നതിനായി ആര്‍സിഐ 'നോട്ട്‌സ് ക്ലീന്‍' എന്ന് പ്രത്യേക ഉപകരണം വികസിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍