സമൂഹവ്യാപനം ഉണ്ടായോ എന്ന് അറിയാൻ സംസ്ഥാനത്ത് സീറോ സർവേ നടത്തുക എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ

വ്യാഴം, 14 മെയ് 2020 (10:09 IST)
രാജ്യത്ത് കൊവിഡ് 19 സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് തിർച്ചറിയുന്നതിനായി നടത്തുന്ന സീറോ സർവേയുടെ ഭാഗമായി സംസ്ഥാനത്ത് പരിശോധന നടത്തുക എറണാകുളം. തൃശൂർ പാലക്കാട് ജില്ലകളിൽ. രാജ്യുഅത്തെ 21 സംസ്ഥാനങ്ങളിലെ 69 ജില്ലകളിൽനിന്നും 24,000 സാംപിളുകളാണ് പരിശോധനയ്ക്ക് ശേഖരിയ്ക്കുക. 
 
തമിഴ്നാട്ടിൽ. കൊയമ്പത്തൂർ, ചെന്നൈ, തിരുവിണ്ണാമലൈ എന്നിവിടങ്ങളിൽനിന്നും, കർണാടകത്തിൽ ബെംഗളുരു, ചിത്രദുർഗ, കലബുറഗി പ്രദേശങ്ങളിൽനിന്നുമാണ് സാംപിളുകൾ ശേഖരിയ്ക്കുന്നത്. ഓരോ ജില്ലകളീലെയും 10 ക്ലസ്റ്ററുകളിൽനിന്നും 400 പേരുടെ സാംപിളുകളായിരിയ്ക്കും ശേഖരിയ്ക്കുക. പൂനെയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തയ്യാറാക്കിയ എലീസ ആന്റിബോഡി കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തുക  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍