കൂടുതൽ നോട്ടുകൾ അച്ചടിയ്ക്കാൻ വീടുകളിലെ സ്വർണം ഈടുവയ്ക്കാൻ കേന്ദ്രം

വ്യാഴം, 14 മെയ് 2020 (10:48 IST)
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിടുകളിൽ സ്വര്‍ണവും വിദേശ നാണ്യ ശേഖരവും പ്രയോജനപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വിദേശ നാണ്യവും ഗാർഹിക സ്വർണവും ഈടാക്കി കൂടുതൽ കറൻസി അച്ചടിയ്ക്കൻ കേന്ദ്ര ഒരുങ്ങുന്നതായാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. 
 
25,000 ടൺ സ്വർണം രാജ്യത്തെ വിടുകളിൽ നിക്ഷേപമായി ഉണ്ട് എന്നാണ് വേൾഡ് ഗോൾഡ് കൗൺസലിന്റെ വിലയിരുത്തൽ. ശ്രോതസ് വെളിപ്പെടുത്താത്ത ബാങ്കുകൾ വഴിയാവും വീടുകളിൽനിന്നും സ്വർണം ശേഖരിയ്ക്കുക. ചുരുങ്ങിയത് 30 ഗ്രാം സ്വർണമെങ്കിലും ബാങ്കുകളിൽ നിക്സേപിച്ച് പലിശ നേടാൻ സാധിയ്ക്കുന്ന പദ്ധതിയായിരിയ്ക്കും കേന്ദ്രം ആവിശ്കരിക്കുക എന്നാണ് റിപ്പോർട്ടുകൾ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍