നാലാംഘട്ട ലോക്‌ഡൗണിൽ കൂടുതൽ ഇളവുകൾ, പൊതുഗതാഗത സംവിധാനം ഉൾപ്പടെ പുനരാരംഭിച്ചേയ്ക്കും

വെള്ളി, 15 മെയ് 2020 (11:21 IST)
രാജ്യത്ത് നാലാം ഘട്ട ലോക്‌ഡൗണിൽ ജനജീവിതം സാധാരനഗതിയിലാക്കുന്ന വിധത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേയ്ക്കും എന്ന് റിപ്പോർട്ടുകൾ. റോഡ്, വ്യോമ പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പടെ പുനരാമഭിയ്ക്കും എന്നാണ് അഭ്യന്തര മന്ത്രായലത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പരമാവധി സംവിധാനങ്ങൾ തുറന്നുകൊടുക്കാൻ അനുമതി നൽകണം എന്ന് മിക്ക സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 
മെട്രോ, ലോക്കൽ ട്രെയിൻ സർവീസുകൾ, ആഭ്യന്തര വിമാന സർവീസുകൾ, ഹോട്ടലുകൾ റെസ്റ്റൠഎന്റുകൾ തുടങ്ങിയവയുടെ പ്രവർത്തനം പുനരാമഭിയ്ക്കണം എന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ. ഇവ കേന്ദ്രം അംഗീകരിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹോട്ട് സ്പോട്ടുകൾ പുനർനിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം എന്നും സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യട്ടിരുന്നു ഇതിലും കേന്ദ്രം അനുകൂല നിലപാട് സ്വീകകരിയ്ക്കും എന്നാണ് സൂചന.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍