വന്ദേഭാരത് വിമാന സർവീസിലും സ്വർണക്കടത്ത്, കരിപ്പൂരിൽ യാത്രക്കാരിയിൽനിന്നും പിടികൂടിയത് 7.65 ലക്ഷം രൂപ വിലവരുന്ന സ്വർണം

വെള്ളി, 15 മെയ് 2020 (10:48 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യക്കാരെ തിരികെയെത്തിയ്ക്കുന്ന പ്രത്യേക വിമന്ന സർവിസിലും സ്വർണക്കടത്ത്. ജിദ്ദയിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്നലെ കരപ്പൂരിൽ എത്തിയ യാത്രക്കാരിയിൽ നിന്നുമാണ് 7.65 ലക്ഷം രുപ വിലമതിയ്ക്കുന്ന 24 ക്യാരറ്റ് സ്വർണം പിടികൂടിയത് നാല് സ്വർണ വളകളുടെ രൂപത്തിലാണ് 180 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. 
 
കയ്യിൽ അണിഞ്ഞിരുന്ന വളകൾ തോളിലേയ്ക്ക് കയറ്റിവച്ച്, വസ്ത്രത്തിൽ ഒളിച്ചുകടത്താൻ ശ്രമിച്ചെങ്കിലും കസ്റ്റംസ് പരിശോധനയിൽ പിടികൂടുകയായിരുന്നു. സ്വർണം പിടികൂടിയെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തിൽ സ്ത്രീയെ വീട്ടിലേയ്ക്ക് അയച്ചു, ക്വറന്റീൻ കാലാവധി അവസാനിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന വ്യസ്ഥയിലാണ് ഇവരെ വിട്ടിലേയ്ക്ക് അയച്ചിരിയ്ക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍