കൊവിഡ് 19; രാജ്യത്ത് ആകെ രോഗികൾ 4444 പേർ, മഹാരാഷ്ട്രയിൽ മാത്രം 891

അനു മുരളി
ചൊവ്വ, 7 ഏപ്രില്‍ 2020 (12:55 IST)
രാജ്യത്ത് സ്ഥിരീകരിച്ച കൊറൊണകേസുകളിൽ വൻ കുതിപ്പ്. സ്ഥിരീകരിച്ച 49ശതമാനം കേസുകളും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്‌തവയെന്ന് കണക്കുകൾ. മാർച്ച് 10നും 20നും ഇടയിലുള്ള 10 ദിവസത്തിനുള്ളീൽ രാജ്യത്തെ കൊറൊന രോഗികളുടെ എണ്ണം 50ൽ നിന്നും 190ലേക്കെത്തി. 
 
മഹാരാഷ്ട്രയിൽ 23 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4444 ആയി ഉയർന്നു. 112 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചൊവ്വാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4444 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article