ലോക്‍ഡൌണ്‍ ദുരിതത്തിനിടെ ചില ‘തറവേല’കള്‍, കേടായ 5000 കിലോ മത്സ്യം കടത്താന്‍ ശ്രമിച്ചു; പൊലീസ് പിടികൂടി

അനിരാജ് എ കെ

ചൊവ്വ, 7 ഏപ്രില്‍ 2020 (12:31 IST)
മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന കേടായ 5000 കിലോ മത്സ്യം പൊലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള  തേങ്ങാപ്പട്ടണത്ത് നിന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു ഈ മത്സ്യമെന്ന് ലോറിയിലുണ്ടായിരുന്നവർ വെളിപ്പെടുത്തി.
 
വെളുപ്പിന് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് കേടായ മത്സ്യം പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ മത്സ്യം പിന്നീട് ഭക്ഷ്യവകുപ്പ് ജീവനക്കാരെ ഏൽപ്പിച്ച് നശിപ്പിച്ചു. മത്സ്യം അയച്ച തേങ്ങാപ്പട്ടണം സ്വദേശിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
ഇതിനൊപ്പം അഞ്ച് ലക്ഷം രൂപ വരുന്ന ചീഞ്ഞ മത്സ്യം പിടിച്ച മറ്റൊരു സംഭവവുമുണ്ടായി. ചാന്നാങ്കര അണക്കപ്പിള്ള സ്വദേശി അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള ബിസ്‌മി ഐസ് ഫാക്‍ടറിയിൽ നിന്നാണ് ഇത് പിടിച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍